കാലവര്‍ഷം എത്താന്‍ വൈകിയത് കാറ്റിന്റെ ഗതി എതിര്‍ദിശയിലായതിനാല്‍; കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 ജൂണ്‍ 2023 (13:23 IST)
സംസ്ഥാനത്ത് കാലവര്‍ഷം എത്താന്‍ വൈകിയത് കാറ്റിന്റെ ഗതി എതിര്‍ദിശയിലായതിനാലെന്ന് കാലാവസ്ഥാ കേന്ദ്രം. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
 
വ്യാഴാഴ്ചയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചതില്‍ നിന്നും ഒരാഴ്ചയ്ക്ക് ശേഷമാണ് കാലവര്‍ഷം സംസ്ഥാനത്ത് എത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍