റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ അതിരപ്പള്ളി സ്വദേശിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 ജൂണ്‍ 2023 (22:00 IST)
റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എറണാകുളം കോതമംഗലത്താണ് അപകടത്തില്‍ ഒരാള്‍ മരിച്ചത്. അതിരപ്പള്ളി സ്വദേശി പാലപ്പള്ളി എല്‍ദോസാണ് മരിച്ചത്. കെ എസ് ആര്‍ ടി സി ജംഗ്ഷനിലാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന എല്‍ദോസിനെ ഭാരം കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു. 
 
പോലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വിസറ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍