അരിക്കൊമ്പന്റെ പുതിയ വിവരങ്ങൾ കൈമാറി തമിഴ്നാട്. ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. പുല്ല് കഴിക്കുന്ന അരിക്കൊമ്പൻ ആണ് കാണാനായത്. ആദ്യം കോതയാര്‍ അണക്കെട്ടിലെ വെള്ളത്തിൽ പുല്ല് കഴുകിയ ശേഷമാണ് ആന അത് കഴിക്കുന്നത്. തമിഴ്‌നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ആണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.
അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതിയും ആനയുടെ സഞ്ചാരവും തമിഴ്നാട് വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.കളക്കാട് മുണ്ടുന്തുറ കടുവാ സങ്കേതത്തിലേക്ക് ആനയെ മാറ്റിയത് ചൊവ്വാഴ്ച പുലർച്ചെയാണ്.