സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ജൂണ്‍ 2023 (10:23 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കുറഞ്ഞത്.  ഒരു പവന്‍ 22 കാരറ്റിന് വിപണിവില 44160 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5520 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണം. 
 
അതേസമയം ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 78 രൂപയിലാണ് ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article