സെയ്ഫ് അലി ഖാന്‍ വന്നില്ല, ആദിപുരുഷിന്റെ തന്ത്രം

കെ ആര്‍ അനൂപ്

വ്യാഴം, 8 ജൂണ്‍ 2023 (09:06 IST)
ജൂണ്‍ 16ന് 5 ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്റുകളിലേക്ക് ആദിപുരുഷ് എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം. കോടികളോളം മുടക്കി കഴിഞ്ഞദിവസം തിരുപ്പതിയില്‍ ആദിപുരുഷിന്റെ ഗ്രാന്‍ഡ് പ്രീ-റിലീസ് ഇവന്റ് നടത്തിയിരുന്നു. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടെ സിനിമയിലെ പ്രമുഖരെല്ലാം എത്തിയപ്പോള്‍ അസാന്നിധ്യം കൊണ്ട് സെയ്ഫ് അലി ഖാനും ചര്‍ച്ചയായി.
 
ആദിപുരുഷ് ടീം മനഃപൂര്‍വം താരത്തെ അവഗണിച്ചതാണെന്നും ആരാധകര്‍ പറയുന്നു. നേരത്തെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ രാവണന്റെ വേഷം അവതരിപ്പിച്ച സെയ്ഫ് അലി ഖാന്റെ വേഷവിധാനങ്ങളും വിഎഫ്എക്സും ഉള്‍പ്പെടെ എല്ലാവരും വിമര്‍ശിച്ചിരുന്നു. ഒപ്പം ജൂണ്‍ ആറിന് നടന്ന പ്രീ-റിലീസ് ഇവന്റില്‍ നടന്‍ എത്തിയതുമില്ല. മാത്രമല്ല ആദിപുരുഷിന്റെ ടീമില്‍നിന്ന് അദ്ദേഹത്തിന്റെ പേരും പരാമര്‍ശിച്ചില്ല.പ് കൃതി സനോണ്‍, സണ്ണി സിംഗ്, ദേവ ദത്ത നാഗെ എന്നിവരെക്കുറിച്ച് പ്രഭാസ് പറഞ്ഞപ്പോഴും സെയ്ഫ് അലി ഖാനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ രാവണന്റെ വേഷത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വരാതിരിക്കാന്‍ മനപ്പൂര്‍വ്വം ടീമംഗങ്ങള്‍ ശ്രമിച്ചതാണ് എന്നാണ് നിരൂപകരുടെ മറുപടി.ആദിപുരുഷിന്റെ യൂണിറ്റില്‍ നിന്നുള്ള ബോധപൂര്‍വമായ തന്ത്രമായി തോന്നുന്നു എന്നാണ് ഇവര്‍ പറയുന്നത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍