ജൂണിൽ ഒടിടിയിൽ ചാകര, റിലീസിനൊരുങ്ങി അവതാറും 2018 തുടങ്ങി വമ്പൻ ചിത്രങ്ങൾ

ബുധന്‍, 7 ജൂണ്‍ 2023 (21:56 IST)
ജൂണില്‍ ഒടിടി റിലീസിനായി തയ്യാറെടുക്കുന്നത് വമ്പന്‍ ചിത്രങ്ങള്‍. ജൂഡ് ആന്റണി സംവിധാനം ചെയ്ത കേരള ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത 2018 ആണ് തിലെ ആദ്യ ചിത്രം. 2018 സോണി ലിവിലാണ് റിലീസ് ചെയ്തിരിക്കുന്നത്. എക്‌സ്ട്രാക്ഷന്‍ 2, ദ കേരള സ്‌റ്റോറി,കസ്റ്റഡി എന്നിവയടക്കം നിരവധി ചിത്രങ്ങളാണ് ജൂണില്‍ റിലീസ് കാത്തുകിടക്കുന്നത്.
 
ജൂണ്‍ മാസത്തില്‍ ഒടിടി റിലീസ് ചെയ്യുന്ന പ്രധാനചിത്രങ്ങളും അവ ലഭ്യമാകുന്ന പ്ലാറ്റ്‌ഫോമുകളും റിലീസ് തീയ്യതികളും ഇങ്ങനെ
 
2018: ജൂണ്‍ 7: സോണി ലിവ്
 
അവതാര്‍ 2: ജൂണ്‍ 7: ഡിസ്‌നി ഹോട്ട്സ്റ്റാര്‍
 
എക്‌സ്ട്രാക്ഷന്‍ 2: ജൂണ്‍ 16: നെറ്റ്ഫ്‌ലിക്‌സ്
 
ദ കേരള സ്‌റ്റോറി: ജൂണ്‍ 23: നെറ്റ്ഫ്‌ലിക്‌സ്
 
പിച്ചൈക്കാരന്‍ 2: ജൂണ്‍ 17: ഹോട്ട്സ്റ്റാര്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍