കുഞ്ഞ് തങ്ങളുടേതാണെന്നറിഞ്ഞതില്‍ സന്തോഷമെന്ന് അനുപമയും അജിത്തും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 23 നവം‌ബര്‍ 2021 (16:08 IST)
കുഞ്ഞ് തങ്ങളുടേതാണെന്നറിഞ്ഞതില്‍ സന്തോഷമെന്ന് അനുപമയും അജിത്തും. ഡിഎന്‍എ ഫലം പോസിറ്റീവായതിനാല്‍ കുഞ്ഞിനെതങ്ങള്‍ക്ക് ലഭിക്കുമെന്നും അവര്‍ പ്രതികരിച്ചു. അതേസമയം കുഞ്ഞിനെ മാറ്റിയവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ നടപടി എടുക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് അനുപമ പറഞ്ഞു. 
 
ഫലം വന്നതോടെ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിലവില്‍ കുഞ്ഞ് നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article