ചെറുമകളെ പീഡിപ്പിച്ച വയോധികന് 96 വര്‍ഷം കഠിനതടവ്

എ കെ ജെ അയ്യര്‍
ബുധന്‍, 12 ജൂണ്‍ 2024 (17:02 IST)
തിരുവനന്തപുരം: നാല് വയസ്സ് മാത്രം പ്രായമുള്ള പേരക്കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മുത്തച്ഛന് 96 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും വിധിച്ച് കോടതി. തിരുവല്ലം വില്ലേജിലെ 75 കാരനെയാണ് കോടതി ശിക്ഷിച്ചത്. 
 
നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് (പോക്സോ) കെ. വിദ്യാധരന്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2022ലാണ് സംഭവം നടന്നത്. 
 
തന്റെ മകളുടെ മകളായ ചെറുമകളെ സംരക്ഷിക്കേണ്ട പ്രതി ചെയ്ത പ്രവൃത്തി വളരെ ക്രൂരവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി. വിവാദമായ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെയും 26 രേഖകളും ഹാജരാക്കി.
 
തിരുവല്ലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന രാഹുല്‍ രവീന്ദ്രനാണ് അന്വേഷണം നടത്തിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article