തിരുവനന്തപുരം: കേവലം ഒമ്പതു വയസുള്ള ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ 74 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പ്ലാമൂട്ടുക്കട്ട കുഴിഞ്ഞിവിള സി.വി.ഭവനിൽ വർഗീസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാരക്കോണത്തെ ആശുപത്രിയിൽ പിതാവിന് കൂട്ടിനിരിക്കാൻ എത്തിയ കുട്ടിയെയാണ് വർഗീസ് ആക്രമിച്ചത്. ഈ സമയം കൂടെയുണ്ടായിരുന്ന മുത്തശ്ശി മരുന്ന് വാങ്ങാൻ പോയിരുന്നു. അടുത്തുള്ള വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്ന വർഗീസ് ഈ സമയത്താണ് എത്തി കുട്ടിയെ ഉപദ്രവിച്ചത്.