കോഴിക്കോടിന്റെ മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. പ്രശാന്തിനെ മന്ത്രിയുടെ സെക്രട്ടറിയായി അഞ്ച വര്‍ഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്.
കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായര്‍ ഇപ്പോള്‍ അവധിയിലാണ്. കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു.