തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം; ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് അറസ്റ്റിൽ
ചൊവ്വ, 21 നവംബര്‍ 2017 (07:49 IST)
തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ അക്രമിച്ച സംഭവത്തില്‍ ആർഎസ്എസ് പ്രവര്‍ത്തകൻ പിടിയിൽ. വലിയവിള സ്വദേശി ആനന്ദാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ സ്വമേധയാ കീഴടങ്ങുകയായിരുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ച നഗരസഭയിലെ പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു മേയറെ ആക്രമിച്ചത്. നഗരസഭയിലെ സംഘർഷത്തിലേക്കു പുറത്തുനിന്ന് ആളുകൾ എത്തിയിരുന്നതായി എൽഡിഎഫ് ആരോപിച്ചിരുന്നു.
വധശ്രമക്കുറ്റം ഉൾപ്പടെ ചുമത്തിയ കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണു പൊലീസ്. മേയറെ ആക്രമിച്ച സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.