ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (11:54 IST)
തലവടിയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. തലവടി സ്വദേശി ശ്രീകണ്ഠന്‍ ആണ് മരിച്ചത്. 75 വയസായിരുന്നു. വീടിന് തീയിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
 
സംഭവ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 60 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ ഓമനയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article