ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരനെയാണ് അറസ്റ്റ് ചെയ്തത്. ആറാട്ടുപുഴ സ്വദേശി സുനിലാല്‍ ആണ് അറസ്റ്റിലായത്. ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ചത്.