ആലപ്പുഴയില്‍ ബസ്റ്റോപ്പില്‍ നിന്ന യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; പ്രതിക്ക് 17 മാസം തടവും പിഴയും

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 22 ഡിസം‌ബര്‍ 2024 (09:49 IST)
ആലപ്പുഴയില്‍ ബസ്റ്റോപ്പില്‍ നിന്ന യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവത്തില്‍ 17 മാസം തടവും പിഴയും. കാര്‍ത്തിപ്പള്ളി മഹാദേവിക്കാട് മുറിയില്‍ ശ്രീമംഗലം വീട്ടില്‍ 59 കാരനായ സുഭാഷിനെയാണ് കോടതി ശിക്ഷിച്ചത്. 2018ല്‍ ജൂണിലായിരുന്നു സംഭവം നടന്നത്. വലിയകുളങ്ങര ക്ഷേത്രത്തിന് മുന്നിലെ ബസ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പ്രതിജാതി പേരുവിളിച്ച് ആക്ഷേപിക്കുകയായിരുന്നു.
 
തന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന യുവതി പോലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 17 മാസം തടവും 2000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. ആലപ്പുഴ ജില്ലാ ആന്‍ഡ് സെക്ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article