18 വര്‍ഷം മുമ്പ് പ്രതിയെ നഗ്‌നനാക്കി ചൊറിയണം തേച്ച കേസ്; ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 11 ഡിസം‌ബര്‍ 2024 (10:20 IST)
18 വര്‍ഷം മുമ്പ് പ്രതിയെ നഗ്‌നനാക്കി ചൊറിയണം തേച്ച കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെയാണ് ചേര്‍ത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം 18 വര്‍ഷം മുമ്പാണ് നടന്നത്. അന്ന് ചേര്‍ത്തല എസ്‌ഐ ആയിരുന്ന മധുബാബു സിദ്ധാര്‍ത്ഥന്‍ എന്നയാളെ കസ്റ്റഡിയിലെടുത്ത് ചൊറിയണ പ്രയോഗം നടത്തി എന്നായിരുന്നു കേസ്. കയര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനത്തിനെതിരെ സമരം ചെയ്ത വ്യക്തിയായിരുന്നു സിദ്ധാര്‍ത്ഥന്‍.
 
ഫാക്ടറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്ത് മലിനീകരണം കൂടുന്നുവെന്നുകാട്ടിയായിരുന്നു സമരം. 2006 ലാണ് സംഭവം. അന്ന് മധുബാബുവിനൊപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിളിനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഒരു മാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. 2007 ലാണ് സംഭവത്തില്‍ സിദ്ധാര്‍ത്ഥന്‍ പരാതി നല്‍കിയത്. എന്നാല്‍ കേസ് ദീര്‍ഘകാലം നീണ്ടുപോവുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍