മജിസ്‌ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ തടഞ്ഞുവച്ചു, മോചിപ്പിച്ചത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എത്തി

Webdunia
ബുധന്‍, 27 നവം‌ബര്‍ 2019 (16:09 IST)
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ സംഘം ചേർന്ന് മജിസ്ട്രേറ്റിനെ ചേംബറിൽ തടഞ്ഞുവച്ചതായി പരാതി. ഒരു വാഹനാപകട കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചതോടെയായിരുന്നു മജിസ്ട്രേറ്റ് ദീപാ മോഹനെതിരെ അഭിഭാഷകരുടെ അതിക്രമം, പിന്നീട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്.
 
വാഹന അപകട കേസിലെ വിചാരണക്കിടെ പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായി വാദിയായ സ്ത്രീ മജിസ്ട്രേറ്റിന് മുൻപാകെ വ്യക്തമാക്കിയിരുന്നു. ഇതോട്രെ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ കോടതി ഉത്തരവിടുകയായിരുനു. മജിസ്ട്രേറ്റുന്റെ നടപടി ക്രിമിനൽ പ്രൊസീജ്യർ കോഡിന് എതിരാണ് എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.
 
കോടതിക്കുള്ളിൽ പ്രതിഷേധം ശക്തമായതോടെ ചേംബറിലേക്ക് മടങ്ങിയ മജിസ്ട്രേറ്റിനെ പിന്തുടർന്നെത്തിയ ഒരു സംഘം അഭിഭാഷകർ മജിസ്ട്രേറ്റിനെ തടഞ്ഞുവക്കുകയായിരുന്നു എന്നാണ് പരാതി. ഇതോടെ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അതേസമയം മജിസ്ടേറ്റിനെ പൂട്ടിയിടുകയോ തടഞ്ഞു വക്കുകയോ ചെയ്തിട്ടില്ല എന്നും പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത് എന്നുമാണ് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.          

അനുബന്ധ വാര്‍ത്തകള്‍

Next Article