'വീട്ടുകാരുമായി ഇനി യാതൊരു ബന്ധവുമില്ല'; സ്വവര്‍ഗ പ്രണയിനികളായ ആദിലയും നൂറയും

Webdunia
വ്യാഴം, 2 ജൂണ്‍ 2022 (08:35 IST)
വീട്ടുകാരുമായി ഇനി യാതൊരു ബന്ധത്തിനും ഇല്ലെന്ന് സ്വവര്‍ഗ പ്രണയിനികളായ ആദില നസ്രിനും ഫാത്തിമ നൂറയും. വധഭീഷണിക്കോ അധിക്ഷേപങ്ങള്‍ക്കോ ഒരുമിച്ച് ജീവിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ മാറ്റാനാകില്ലെന്ന് ഇരുവരും ഉറപ്പിച്ചു പറഞ്ഞു. 
 
പഠനകാലത്ത് തന്നെ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് നടത്തി ഇരുവരും പണം സമ്പാദിച്ചിരുന്നു. ആധാര്‍ ഉള്‍പ്പെടെയുള്ള ഇരുവരുടേയും പ്രധാനപ്പെട്ട രേഖകളും മറ്റും വീട്ടുകാരുടെ കൈവശമാണ്. അത് തിരിച്ചുകിട്ടിയാല്‍ നാടുവിടാനാണ് ഇരുവരുടേയും തീരുമാനം. ഇനി വീട്ടുകാരുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നും ആദിലയും നൂറയും പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article