ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവും?, യുവഡോക്ടറും നടിയും മോഡലുമായ ഷിനു ശ്യാമളന്റെ വൈറല്‍ പോസ്റ്റ്

ശ്രീനു എസ്
ബുധന്‍, 20 ജനുവരി 2021 (10:27 IST)
സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്ക് കാരണമായ സിനിമയാണ് ' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. അടുക്കളയില്‍ തളച്ചിടപ്പെട്ട സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും കുറിച്ചൊക്കെ സിനിമ ചര്‍ച്ചചെയ്യുന്നുണ്ട്. സിനിമയ്ക്ക് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നുണ്ട്. അതില്‍ ശ്രദ്ധേയമായ കുറിപ്പാണ് യുവഡോക്ടറും നടിയും മോഡലുമായ ഷിനു ശ്യാമളന്റേത്.
 
ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവുമെന്ന് താരം ചോദിക്കുന്നു. താരത്തിന്റെ തുറന്നെഴുത്ത് ഇതിനോടകം തന്നെ ഫേസ്ബുക്കില്‍ വൈറല്‍ ആയിട്ടുണ്ട്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
 
ലൈറ്റ് ഓഫ് ആക്കുവല്ലേ'.
ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടില്‍ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാന്‍ പോകുന്നതാണ്? ആവോ.??
ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങള്‍ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണര്‍ത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓര്‍ഗാസം വരുന്നത് വരെ ഫോര്‍പ്‌ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേര്‍ കിടന്ന് ഉറങ്ങുന്നുണ്ടാകും?
ക്‌ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പര്‍വ്വതത്തിന്റെ ഉറവിടം പോലെയാണ്. അതില്‍ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണര്‍ത്തിയും അവള്‍ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണര്‍വ് നല്‍കാം. 
എന്നും മുകളില്‍ കയറി കിടന്ന് മിഷനറി പൊസിഷനില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ മറ്റ് പൊസിഷനുകള്‍ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളില്‍ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയില്‍ പല പൊസിഷനില്‍ പരീക്ഷണങ്ങള്‍ നടത്തുക. 
കിടക്കയില്‍ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടില്‍ മറ്റ് ആളുകള്‍ ഇല്ലാത്തപ്പോള്‍ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കില്‍ യാത്ര പോകുമ്പോള്‍ റിസോര്‍ട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണര്‍വും ഉന്മേഷവും ലൈംഗികതയില്‍ തിരികെ കണ്ടെത്തുക.
തേന്‍, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോര്‍പ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയില്‍ മാത്രമല്ല, ബെഡ്‌റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും.?? രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ സെക്സ് ടോയ്സ് ട്രൈ ചെയ്യാവുന്നതാണ്.
സെക്‌സില്‍ മെല്ലെ ഫോര്‍പ്‌ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓര്‍ഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റില്‍ തീരുന്ന ഒന്നായി സെക്‌സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്‌സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓര്‍ക്കാം??.
The great indian kitchen സിനിമ കണ്ടപ്പോള്‍ എഴുതണം എന്ന് തോന്നിയത്..

അനുബന്ധ വാര്‍ത്തകള്‍

Next Article