സ്വയം പ്രതിരോധിച്ച് ദിലീപ്; ജീവിതത്തില്‍ ആരേയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്ന് താരം

Webdunia
തിങ്കള്‍, 24 ജനുവരി 2022 (08:35 IST)
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ഞായറാഴ്ച 11 മണിക്കൂറോളം ചോദ്യം ചെയ്തു. രണ്ടാം ദിനമായ ഇന്നും ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകും. ആദ്യ ദിനം ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പല ചോദ്യങ്ങള്‍ക്കും ദിലീപ് വൈകാരികമായാണ് പ്രതികരിച്ചത്. താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article