നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Webdunia
ബുധന്‍, 30 ജനുവരി 2019 (12:04 IST)
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. 
 
അപകടനില തരണം ചെയ്തെന്നു ആശുപത്രി അധികൃതർ അറിയിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചത്.
 
ഇന്ന് രാവിലെ ഡബ്ബിംഗിനായി ലാൽ മീഡിയയിൽ എത്തിയ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. അതേ വാഹനത്തിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
 
മുൻപും ഇത്തരത്തിൽ ശ്രീനിവാസൻ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചികിത്സയിലാണ് താരം.

അനുബന്ധ വാര്‍ത്തകള്‍

Next Article