ഫഹദിന്റെ അഭിനയം മറ്റുള്ള നടന്മാരുമായി ഉരച്ചുനോക്കാനാവില്ല: ശ്രീനിവാസൻ

വെള്ളി, 18 ജനുവരി 2019 (19:17 IST)
ഫഹദ് ഫാസിലിന്റെ അഭിനയത്തെക്കുറിച്ച് മനസ്സുതുറന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ഫഹദ് ഫാസിലിന്റെ അഭിനയം മറ്റുള്ള നടന്‍മാരുമായി ഉരച്ചുനോക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
ഫഹദിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്ത് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. ‘നമുക്ക് അറിയാവുന്ന ആളുകളുമായിട്ടാണ് സാധാരണ താരതമ്യങ്ങള്‍ നടത്തുക. അതുകൊണ്ടാകാം അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടത്' എന്നും ശ്രീനിവാസന്‍ പറഞ്ഞു. 
 
അടുത്ത കാലത്ത് സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിന്റെ അഭിനയം മോഹൻലാലിന്റെ അഭിനയം പോലെയാണെന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ശ്രീനിവാസൻ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
 
സിനിമയുടെ ഉദ്ദേശ്യം വിനോദമാണ്. ബുദ്ധിജീവികള്‍ എന്നു വിളിക്കുന്ന ഒരുകൂട്ടം ആളുകളാണ് അതിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കിയത്. സിനിമ എന്ന മാധ്യമം കണ്ടുപിടിച്ചവരുടെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍