സിപിഎം നേതൃത്വമായും മുഖ്യമന്ത്രി പിണറായി വിജയനുമായും മമ്മൂട്ടിക്ക് വളരെ അടുത്ത ബന്ധം ഉള്ളതുകൊണ്ടുതന്നെ പിണറായി വിജയൻ ആവശ്യപ്പെട്ടാൽ മമ്മൂട്ടി എതിർപ്പുകളില്ലാതെ അത് സമ്മതിക്കുമെന്നും പ്രവർത്തകരിൽ ചിലർ പറയുന്നു. അല്ലാത്തപക്ഷം സിനിമാ മേഖലയിൽ നിന്നുള്ള ആരെയെങ്കിലും തന്നെ സ്ഥാനാർത്ഥിയാക്കും എന്നും പറയപ്പെടുന്നു.
അതേസമയം, മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ സ്ഥിരീകരണത്തിനായാണ്. തങ്ങളുടെ മെഗാസ്‌റ്റാർ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുമോ ഇല്ലയോ എന്നറിയാനാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. എന്നാൽ മോഹൻലാലിന്റെ തീരുമാനത്തിൽ മാറ്റങ്ങൾ സംഭവിച്ചാൽ തെരഞ്ഞെടുപ്പും ആരാധകർ തമ്മിലുള്ള മത്സരം ആകും എന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.