സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിൽ‍; പവന് 200 രൂപ കൂടി

Webdunia
ബുധന്‍, 30 ജനുവരി 2019 (10:47 IST)
സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിൽ. ഇന്ന് പവന് 200 രൂപ കൂടി 24600 രൂപയായി. ആഗോളവിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് ആഭ്യന്തര മാര്‍ക്കറ്റില്‍ വിലകുതിച്ചുയരാന്‍ കാരണം. ഇന്നേക്ക് ഗ്രാമിന് 3075 രൂപ. കഴിഞ്ഞ ദിവസം ഗ്രാമിന് 3050 രൂപയായിരുന്നു.
 
കഴിഞ്ഞ ദിവസം പവന് 400 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 24,200 ആയിരുന്നു ഉയര്‍ന്ന വിലയായി രേഖപ്പെടുത്തിയത്. 
 
രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്ന് വ്യാപാരികള്‍ പറുന്നു. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.
 
സ്വര്‍ണവില ഈ വര്‍ഷം അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് ഈ മാസം ആദ്യം തന്നെ പ്രവചിച്ചിരുന്നു. ഔണ്‍സിന് 1,425 ഡോളര്‍ നിലവാരത്തിലേയ്ക്ക് സ്വര്‍ണവില ഉയരുമെന്നാണ് ഗോള്‍ഡ്മാന്റെ വിലയിരുത്തൽ‍.

അനുബന്ധ വാര്‍ത്തകള്‍

Next Article