സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല. ഫിലിം റിസ്റ്റോറേഷന്‍ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടനവേദിയില്‍ മുഖ്യപ്രസംഗം നടത്തവെയാണ് ഷീല ഇക്കാര്യം പറഞ്ഞത്. കേരളം വൈരം പതിച്ച തങ്കക്കിരീടമാണ് മുഖ്യമന്ത്രിക്കു നല്‍കിയതെങ്കിലും അത് മുള്‍ക്കിരീടമാണെന്ന് അദ്ദേഹത്തിന് അറിയാമെന്നും നടി പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണെന്ന് ഷീല പറഞ്ഞു. ഹേമ കമ്മിറ്റി കൊണ്ടുവരാന്‍ മുന്‍കൈയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചലച്ചിത്ര മേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നും ഷീല പറഞ്ഞു.