നടന്‍ ദിലീപ് ശങ്കര്‍ മുറിയില്‍ തലയടിച്ചു വീണതാകാമെന്ന് സംശയം; ആത്മഹത്യ അല്ലെന്നുറപ്പിച്ച് പോലീസ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (13:30 IST)
നടന്‍ ദിലീപ് ശങ്കര്‍ മുറിയില്‍ തലയടിച്ചു വീണതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല. മുറിയില്‍ നിന്ന് മദ്യ കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. തലയടിച്ചു വീണതു മൂലമുള്ള ആന്തരിക രക്തസ്രാവം ആണോ മരണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ. 
 
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ രോഗത്തിന് ദിലീപ് ശങ്കര്‍ ചികിത്സ തേടുന്നുണ്ട്. നാലുദിവസം മുമ്പാണ് സീരിയലിന്റെ ഷൂട്ടിങ്ങിനുവേണ്ടി ദിലീപ് ശങ്കര്‍ തിരുവനന്തപുരത്തെത്തിയത്. സീരിയലിന്റെ പ്രൊഡക്ഷന്‍ വിഭാഗം ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതെ വരുകയായിരുന്നു. പിന്നാലെ ഇവര്‍ നേരിട്ട് പരിശോധന നടത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഹോട്ടലില്‍ നിന്ന് ദുര്‍ഗന്ധവും അനുഭവപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article