ബൈക്കുകൾ തമ്മിൽ കൂട്ടിയിച്ച് ബസിനടിയിലേക്ക് തെറിച്ച് വീണ് യുവാവ് മരിച്ചു

Webdunia
തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (13:52 IST)
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരിലൊരാള്‍ റോഡില്‍ വീഴുകയും എതിരെ വന്ന സ്വകാര്യ ബസ് കയറി മരിക്കുകയും ചെയ്തു. കഴക്കൂട്ടം കല്‍പന സ്വദേശി ഉമേഷ് എന്ന 29 കാരനാണു ഈ ദാരുണാന്ത്യം ഉണ്ടായത്.
 
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ കഴക്കൂട്ടം ഭാഗത്തു നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കുകളും സ്വകാര്യ ബസും. ബൈക്കുകള്‍ തമ്മില്‍ തട്ടുകയും ഒരു ബൈക്കില്‍ യാത്ര ചെയ്ത ഉമേഷ് റോഡില്‍ തെറിച്ചു വീഴുകയുമായിരുന്നു.
 
തൊട്ടുപിറകേ വന്ന സ്വകാര്യ ബസിന്‍റെ മുന്‍ ചക്രം ഉമേഷിന്‍റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറേ നേരം ഗതാഗത തടസം ഉണ്ടായി. പൊലീസ് കേസെടുത്തു.
Next Article