ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ പെട്ട് മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 മാര്‍ച്ച് 2022 (16:32 IST)
കിളിമാനൂർ: പത്തൊമ്പതുകാരനായ ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ പെട്ട് മരിച്ചു. വെള്ളല്ലൂർ പനവൂർ കോണത്ത് വീട്ടിൽ ഷാജിയുടെ മകൻ വിഷ്ണു ആണ് മരിച്ചത്.

കോളേജ് ബസ്സിനെ ഓവർടേക്ക് ചെയ്യവേ ബസിനടിയിൽ പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാലേമുക്കാലോടെ പാപ്പാലയിലായിരുന്നു സംഭവം. തട്ടത്തുമല ഭാഗത്തേക്ക് പോവുകയായിരുന്ന വിഷ്ണു അതേ ദിശയിൽ പോവുകയായിരുന്ന ബസ്സിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ്സിൽ തട്ടുകയും ബസിനടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

ബസിനടിയിലേക്ക് വീണ വിഷ്ണുവിന്റെ ദേഹത്തുകൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. വിഷ്ണുവിന്റെ മാതാവ് ശ്രീദേവി ഒന്നര കൊല്ലം മുമ്പ് കിളിമാനൂർ ചെങ്കിക്കുന്നിൽ വച്ചുണ്ടായ ഇരുചക്രവാഹന അപകടത്തിൽ പെട്ട് മരിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article