വൃദ്ധസദനത്തിലെ അന്തേവാസി ടെറസിൽ നിന്ന് വീണു മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 മാര്‍ച്ച് 2022 (16:25 IST)
വർക്കല: വർക്കലയിലെ അടച്ചുപൂട്ടിയ ഗോവർധനം എന്ന വൃദ്ധസദനത്തിലെ അന്തേവാസി വൃദ്ധസദനം നടത്തിപ്പുകാരി താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ടെറസിൽ നിന്ന് വീണു മരിച്ചു. പാലോട് പെരിങ്ങമ്മല കണ്ണങ്കോട് ആറ്റരികത്തു വീട്ടിൽ ഷൈലജ (52) ആണ് മരിച്ചത്.

വർക്കല മൈതാനം റൗണ്ടെബൗട്ടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഫ്‌ളാറ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇവർ സൂര്യനമസ്കാരത്തിനായി ടെറസിൽ പോയി എന്നാണു പറയപ്പെടുന്നത്. വീഴ്ച നടന്നയുടൻ തന്നെ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ട്രസ്റ്റിന്റെ പ്രവർത്തനം നിയമപരം അല്ലെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യ നീതി വകുപ്പ് വൃദ്ധസദനം അടച്ചു പൂട്ടിയിരുന്നു. ഇതിലെ 68 അന്തേവാസികളെ വകുപ്പ് നേരിട്ട് തന്നെ മറ്റു സ്ഥലങ്ങളിൽ അധിവസിപ്പിച്ചു. എന്നാൽ ഷൈലജ ഇവിടെ എത്തിയിട്ട് രണ്ട് വർഷമായി. മാനസിക ആരോഗ്യ ചികിത്സയിലായിരുന്ന ഇവരെ ബന്ധുക്കളാണ് ഇവിടെ എത്തിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article