പ്ലസ് ടു ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 21ന്

അഭിറാം മനോഹർ

ചൊവ്വ, 6 മെയ് 2025 (14:56 IST)
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം മെയ് 21ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡരി പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടിയാണ് അറിയിച്ചത്. 4,44,707 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. മെയ് 14ന് ബോര്‍ഡ് മീറ്റിംഗ് കൂടി മെയ് 21ന് ഫലം പ്രസിദ്ധീകരിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടന്നുവരികയാണ്. 4,13,581 വിദ്യാര്‍ഥികളാണ് ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. പ്ലസ് വണ്‍ പരീക്ഷയുടെ ഫലം ജൂണ്‍ മാസമായിരിക്കും പ്രസിദ്ധീകരിക്കുക.
 
 അതേസമയം ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി മെയ് 14 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ അധ്യാപകരുടെ സഹായത്താലോ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി മെയ് 20നാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍