പ​ള്ളി​യി​ലേ​ക്കു പോ​യ ദമ്പതികൾ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു

Webdunia
ഞായര്‍, 6 ഓഗസ്റ്റ് 2017 (10:59 IST)
ഇ​ടു​ക്കി ചീ​നി​ക്കു​ഴി​യി​ൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു. ഉടുമ്പന്നൂർ ചീനിക്കുഴി കല്ലറയ്ക്കൽ ബാബു (60)​,​ ഭാര്യ ലൂസി (56)​ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30നാണ് സംഭവം.

പ​ള്ളി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ റോ​ഡി​ൽ വൈ​ദ്യു​തി ക​മ്പി വീ​ണു കി​ട​ക്കു​ന്ന​ത് ഇ​രു​വ​രും ശ്ര​ദ്ധി​ച്ചി​ല്ല. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ ബാ​ബു​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലൂ​സി​ക്കും ഷോ​ക്കേ​റ്റ​ത്.

വൈ​ദ്യു​തി ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഇരുവരേയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മ​ക്ക​ൾ: ഫാ.​ടോ​ജി​ൻ ക​ല്ല​റ​യ്ക്ക​ൽ(​കോ​ത​മം​ഗ​ലം രൂ​പ​താം​ഗം), ടോ​ണ​ൽ(​ബം​ഗ​ളു​രു)
Next Article