കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് ശക്തമായ പിന്തുണയുമായി നിർമാതാവ് ജി സുരേഷ്കുമാർ രംഗത്ത്. കേസില്‍ ഉൾപ്പെടുത്തി ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാർ ഒളിച്ചോടിയെന്നു കരുതേണ്ട. ചാനലുകളിലൂടെ ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ കാര്യത്തിൽ എന്തുവേണമെന്നു സിനിമാ സംഘടനകൾ ചർച്ച ചെയ്യണം. അദ്ദേഹത്തിനായി സംസാരിച്ച രാഷ്ട്രീയക്കാരെ ഇപ്പോള്‍ കാണാനില്ലെന്നും സുരേഷ്കുമാർ പറഞ്ഞു.