ഓട്ടോ കെട്ടിവലിച്ച കയറിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

എ കെ ജെ അയ്യർ
ശനി, 1 ജൂണ്‍ 2024 (09:18 IST)
എറണാകുളം :  ആലുവായിൽ ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ട് പോയ കയറില്‍ തട്ടി വീണ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. ആലുവ കമ്പനിപ്പടിയിലാണ് സംഭവം. ആലുവാ കുന്നത്തുകരയില്‍ എളമന തൂമ്പളായില്‍ ഫഹദ് (19) ആണ് മരിച്ചത്. 
 
വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകാനായികേടായ ഓട്ടോറിക്ഷ കയറില്‍കെട്ടി വലിച്ചുകൊണ്ട് പോവുകയായിരുന്ന കയറിലാണ്  ഫഹദിൻ്റെകഴുത്ത് കുരുങ്ങിയത്. അടുത്ത ദിവസം ഐഎസ്ആര്‍ഒയില്‍ അപ്രന്റിസായി ജോയിന്‍ ചെയ്യാനിരിക്കെയാണ് ഫഹദിൻ്റെ മരണം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article