രാജ്യസഭയില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയെ കോണ്‍ഗ്രസ് സ്വകാര്യസ്വത്തായാണ് കണക്കാക്കുന്നതെന്നും അധികാരത്തില്‍ വരുത്താന്‍ ഭരണഘടന ഭേദഗതി വരെ വരുത്തിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര എന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.