സുധാകരനു പുറമേ രമേശ് ചെന്നിത്തലയാണ് അന്‍വറുമായി ബന്ധപ്പെട്ടത്. സുധാകരനും ചെന്നിത്തലയും വി.ഡി.സതീശനെതിരെ നീക്കങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസിനുള്ളില്‍ തന്നെ സംസാരമുണ്ട്. അതിനിടയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അറിയിക്കാതെ അന്‍വറിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നത്. അന്‍വറിനെ കോണ്‍ഗ്രസില്‍ എടുക്കരുതെന്ന നിലപാടാണ് സതീശന്റേത്. സതീശനെ പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കും അന്‍വറിനോടു എതിര്‍പ്പുണ്ട്.