സ്വർണ്ണക്കടത്ത് : സുരഭി 20 കിലോ സ്വർണ്ണം കടത്തിയതായി അധികൃതർ

എ കെ ജെ അയ്യർ
ശനി, 1 ജൂണ്‍ 2024 (09:01 IST)
കണ്ണർ: സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി സുരഭി പലപ്പോഴായി 20 കിലോ സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ശരീരത്തിൽ ഒളിച്ചു വച്ചാണ് ഇവർ സ്വർണ്ണം കടത്തിയത് എന്താണ് കണ്ടെത്തിയത്. സുരഭി സ്വർണ്ണം കടത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയാണെന്നാണ് നിഗമനം. ഖത്തറിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയിൽ ആരാണ് സുരഭിക്ക് സ്വർണ്ണം നൽകിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. സ്വർണം കടത്താൻ സുരഭിക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്. കൊൽക്കത്താ സ്വദേശിനിയാണ് പിടിയിലായ സുരഭി.
 
കസ്റ്റംസിൻ്റെ കണ്ടെത്തൽ ഇപ്രകാരം: പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് പറയുന്നത്. സുരഭിയുടെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.  
 
മിശ്രിത രൂപത്തിലുള്ള സ്വർണം കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുരഭി റവന്യു ഇന്റലിജൻസിന്റെ പിടിയിലായത്.സംഭവത്തെ തുടർന്ന് കൂടുതൽ ക്യാബിൻ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article