കാറിടിച്ചു റോഡിൽ വീണയാൾ ലോറി കയറി മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 27 മാര്‍ച്ച് 2023 (17:36 IST)
തിരുവനന്തപുരം: എം.സി റോഡിൽ വെഞ്ഞാറമൂട് ആലന്തറയിൽ കാറിടിച്ചു റോഡിൽ വീണയാൾ ലോറികയറി മരിച്ചു. തമിഴ്‌നാട് നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്.

ഇന്ന് വെളുപ്പിന് അഞ്ചു മണിയോടെ ആലന്തറ പെട്രോൾ പമ്പിനടുത്തതായിരുന്നു അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ കടയിൽ നിന്ന് ചായ കുടിച്ച ശേഷം വാഹനത്തിലേക്ക് കയറാൻ തുടങ്ങവേ വെഞ്ഞാറമൂട് ഭാഗത്തു നിന്ന് വന്ന കാർ ഇടിച്ചു റോഡിലേക്ക് വീണതും എതിർ ദിശയിൽ നിന്ന് വന്ന ലോറി കയറിയിറങ്ങി തത്ക്ഷണം മരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article