താപനില ഉയരുന്നതിനാല്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുന്നത് ഒഴിവാക്കണമെന്ന് വ്യാജ പ്രചരണം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പേരിലാണ് വ്യാജ പ്രചരണം നടക്കുന്നത്. വാഹനങ്ങളില്‍ പരമാവധി പരിധിയില്‍ ഇന്ധനം നിറയ്ക്കുന്നത് പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് പ്രചരണത്തില്‍ പറയുന്നത്. എന്നാല്‍ ഇത് തികച്ചും അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണ്. ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുന്നത് ഒരു തരത്തിലും അപകടത്തിനു കാരണമാകില്ലെന്ന് ഇന്ധന കമ്പനികള്‍ അറിയിച്ചു.
നെക്കില്‍ കുറച്ച് സ്ഥലം (സ്‌പേസ്) ഒഴിച്ചിട്ടാല്‍ വായു ബാഷ്പീകരിക്കുന്നത് തടയും. വായു പോകാത്തവിധം നിറഞ്ഞാല്‍ അതില്‍ ചൂടുള്ള സമയം മര്‍ദം കൂടി ടാങ്കിന് തകരാര്‍ വരും. ഫുള്‍ ടാങ്ക് അടിക്കുന്നതിന് പകരം അല്‍പ്പം സ്ഥലം വിട്ട് അടിക്കുന്നത് എപ്പോഴും നല്ലതാണെന്ന് മെക്കാനിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഏത് വാഹനത്തിലും ഫുള്‍ടാങ്ക് ശേഷിയുടെ കുറച്ച് അധികം അടിച്ചാലും ഒരു കുഴപ്പവും വരില്ലെന്നാണ് ഇന്ധന ഏജന്‍സികളുടെ അഭിപ്രായം. ഇടയ്ക്കിടയ്ക്ക് കുറച്ച് ഇന്ധനം അടിക്കുന്നതിനേക്കാള്‍ വാഹനത്തിനു നല്ലത് ഫുള്‍ ടാങ്ക് ഇന്ധനം അടിക്കുന്നതാണെന്നും മെക്കാനിക്കുകള്‍ പറയുന്നു.