കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 മാര്‍ച്ച് 2023 (18:50 IST)
മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ 8 വയസ്സുകാരന്‍ മരിച്ചു. ഇന്നലെയാണ് 60 അടി താഴ്ചയുളള കിണറ്റില്‍ കുട്ടി വീണത്. 43 അടി താഴ്ചയില്‍ കുടുങ്ങി കിടന്ന കുട്ടിക്ക് ഓക്‌സിജന്‍ നല്‍കി വരികയായിരുന്നു. രണ്ടു സുരക്ഷാ സംഘം ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീണ്ട 24 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. 
 
തുടര്‍ന്ന് ഉടനെ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കുട്ടിയുടെ വീട്ടുകാര്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി 4 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍