ബെംഗളുരു സീരിയൽ കില്ലർ ഭീതിയിൽ, മൂന്ന് മാസത്തിനിടെ മൂന്നാമത്തെ കൊലപാതകം, സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത് വീപ്പയിൽ

ചൊവ്വ, 14 മാര്‍ച്ച് 2023 (13:25 IST)
റെയിൽവേ സ്റ്റേഷനിൽ വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അടുത്തിടെ ബെംഗളുരു റെയിൽവേ സ്റ്റേഷനുകളിൽ മൃതദേഹം കണ്ടെടുക്കുന്ന മൂന്നാമത്തെ സംഭവമാണിത്. സീരിയൽ കില്ലറാകും ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന അഭ്യൂഹം ഇതോടെ ശക്തമായി. ബൈയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ 10നും 11നും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ ഉപയോഗിച്ച് മൂടിയ നിലയിലാണ് മൃതദേഹം. 31നും 35നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. 
 
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 3 പേർ ചേർന്ന് മൃതദേഹം ഓട്ടോറിക്ഷയിൽ വീപ്പയിൽ കൊണ്ടുവരുന്നത് കണ്ടെത്തിയിട്ടുണ്ട്.റെയിൽവേ സ്റ്റേഷൻ്റെ പ്രവേശനകവാടത്തിൽ വീപ്പ് ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. മച്ചിലിപട്ടണത്ത് നിന്ന് ട്രെയിനിലാണ് മൃതദേഹം കൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു. കൊലയാളിയെ സഹായിച്ചവരാകും ഇവർ മൂന്ന് പേർ എന്ന് പോലീസ് സംശയിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍