വിവാഹം കഴിക്കുന്നതില്‍ നിന്നും പിന്മാറിയതിന് കാമുകിയെ നാട്ടുകാരുടെ മുന്നിലിട്ട് യുവാവ് കുത്തിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 1 മാര്‍ച്ച് 2023 (15:25 IST)
വിവാഹം കഴിക്കുന്നതില്‍ നിന്നും പിന്മാറിയതിന് കാമുകിയെ നാട്ടുകാരുടെ മുന്നിലിട്ട് യുവാവ് കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ കകിനാദ സ്വദേശി ലീല പവിത്ര നാലാമതി (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി ദിനകര്‍ ബനാല (28)യെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ മുരുകേഷ്പാല്യയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. 
 
മുരുകേഷ്പാല്യയിലെ ഒമേഗ ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയുടെ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു കൊലപാതകം. ഓഫീസിന് മുന്നില്‍ ദിനകര്‍ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. കത്തിയെടുത്ത് ദിനകര്‍ 16 തവണയോളം യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍