കൊല്ലം: യുവതിയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ യുവാവ് പിടിയിലായി. ചിതറ വേങ്കോട് ചരുവിള വീട്ടിൽ സ്മിത എന്ന 38 കാരിയാണ് പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കഴിയുന്നത്.
സ്മിതയ്ക്കൊപ്പം നാല് വർഷമായി താമസിക്കുന്ന പാലക്കാട് സ്വദേശി സുനിൽ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. യുവതിയെ മർദ്ദിച്ചു അവശയാക്കിയ ശേഷമാണ് ഇയാൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. സ്മിതയുടെ കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
സുനിൽ കുമാർ സ്മിതയെ നിരന്തരം മര്ദിക്കുമായിരുന്നു എന്നാണു കുട്ടികൾ പൊലീസിന് മൊഴി നൽകിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.