പാറ്റൂർ വധശ്രമക്കേസ്: രണ്ടു പേർ കൂടി പിടിയിൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പാറ്റൂരിൽ കൺസ്ട്രക്ഷൻ കമ്പനി ഉടമയും സുഹൃത്തുക്കളും ഉൾപ്പെട്ട നാലംഗ സംഘത്തെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ അഞ്ചാം പ്രതി ചാല സ്വദേശി അഭിലാഷ്, ആറാം പ്രതി സുബ്ബരാജ് എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് രഹസ്യ കേന്ദ്രത്തിൽ ഒളിവിലായിരുന്ന സമയത്ത് പിടികൂടിയത്.
പുത്തരി കൺസ്ട്രക്ഷൻ കമ്പനി ഉടമ മുട്ടട സ്വദേശി നിഥിന്റെ കാർ അടിച്ചു തകർത്തത് ഇവർ കൂടി ചേർന്ന സംഘമാണ് എന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. എന്നാൽ ഒന്നാം പ്രതി ഓംപ്രകാശ് ഉൾപ്പെടെ ആറോളം പേരെ ഇനിയും പിടികൂടാനുണ്ട്.