കൊല്ലത്ത് മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 17 ജനുവരി 2023 (13:10 IST)
കൊല്ലത്ത് മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍. കൊട്ടാരക്കരയിലാണ് സംഭവം. ബഥനി കോണ്‍വെന്റിന്റെ കുരിശടിയ്ക്ക് മുന്നില്‍ ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയവരാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. 
 
ഇവര്‍ പോലീസിനെ വിവരമറിയിച്ചു. തെരുവ്‌നായ ശല്യം രൂക്ഷമായ പ്രദേശമാണിത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 8.15ന് മുഖംമൂടി ധരിച്ചയാളാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍