ഈ സിനിമ താരത്തെ ഓര്‍മ്മയുണ്ടോ ?നടി രഞ്ജിത മേനോന്റെ പുത്തന്‍ ഫോട്ടോ ഷൂട്ട്

കെ ആര്‍ അനൂപ്

ചൊവ്വ, 17 ജനുവരി 2023 (11:18 IST)
നടി രഞ്ജിത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി യാത്രകള്‍ ചെയ്യാറുള്ള താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
 'ഒരു ദീര്‍ഘ ശ്വാസം എടുക്കുക! സമാധാനം ശ്വസിക്കുക! പരമാനന്ദം പുറത്തേക്ക് വിടുക'-എന്ന് കുറിച്ച് കൊണ്ടാണ് പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. 
 
സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു ഇത്തവണ ന്യൂ ഇയര്‍ നടി ആഘോഷിച്ചത്.
മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
 
മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.
 
ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍