ഒരേ കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി
നാഗർകോവിൽ : കന്യാകുമാരി ജില്ലയിലെ അരുമനയിൽ ഒരേ കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. ചിതറാൽ വെള്ളാങ്കോട് സ്വദേശി കൃഷ്ണപിള്ള (47), ഭാര്യ രാജേശ്വരി (45എ, മകൾ നിത്യ (26) എന്നിവരാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാജേശ്വരി മാറാരോഗം കാരണം ഏറെനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിന്റെ വിഷമത്തിലാവാം ഇവർ മൂന്നു പേരും ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്.
മൂവരെയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാതാവും മകളും ഒരു കട്ടിലിലും കൃഷ്ണപിള്ള ഹാളിലുമായിരുന്നു മരിച്ചുകിടന്നത്. അരുമാന പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.