ഇന്ത്യയിൽ ആത്മഹത്യ നിരക്ക് ഏറ്റവും കൂടുതൽ കൊല്ലം നഗരത്തിൽ, രാജ്യത്ത് ആത്മഹത്യ കൂടുന്നു

ബുധന്‍, 31 ഓഗസ്റ്റ് 2022 (17:41 IST)
2021ൽ ഇന്ത്യയിലെ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയത് കൊല്ലം നഗരത്തിൽ. കഴിഞ്ഞ വർഷം ലക്ഷത്തിൽ 12 പേർ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. കൊല്ലം നഗരത്തിൽ ഇത് ലക്ഷത്തിൽ 43 പേരാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുതുതായി പുറത്തുവിട്ട റിപ്പോർട്ടിലേതാണ് ഈ വിവരങ്ങൾ.
 
11.4 ലക്ഷം പേർ താമസിക്കുന്ന കൊല്ലം നഗരത്തിൽ കഴിഞ്ഞ വർഷം 487 ആത്മഹത്യകളാണ് സംഭവിച്ചത്. പശ്ചിമബംഗാളീലെ അസൻസോളാണ്(38.5) ആത്മഹത്യാ നിരക്കിൽ രണ്ടാം സ്ഥാനത്ത്. കൂട്ട ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളിൽ കേരളം നാലാം സ്ഥാനത്താണ്. 12 കൂട്ട ആത്മഹത്യകളിലായി 26 പേരാണ് 2021ൽ മരിച്ചത്. 33 കൂട്ട ആത്മഹത്യകൾ സംഭവിച്ച തമിഴ്‌നാടാണ് ഇവിടെ ഏറ്റവും മുന്നിൽ.
 
രാജ്യത്താകെ 1,64,033 പേരാണ് 2021ൽ ആത്മഹത്യ ചെയ്തത്. 2020ൽ ഇത് 1,53,052 ആയിരുന്നു. 9,549 പേരാണ് 2021ൽ കേരളത്തിൽ ആത്മഹത്യ ചെയ്തത്. 22,207 ആത്മഹത്യകൾ നടന്ന മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപിൽ. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍