അന്താരാഷ്ട്ര ആയുധ ഇറക്കുമതിയില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 14 മാര്‍ച്ച് 2023 (13:38 IST)
അന്താരാഷ്ട്ര ആയുധ ഇറക്കുമതിയില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത്. സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യ വിദേശത്തുനിന്ന് വാങ്ങിയ ആയുധശേഖരത്തിനെ അപേക്ഷിച്ച് കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ 11% ഇടിവുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
 
ഇപ്പോഴും റഷ്യ തന്നെയാണ് ഇന്ത്യയുടെ പ്രധാന ആയുധ വിതരണക്കാര്‍. 45 ശതമാനം ആയുധവും ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ഇന്ത്യ ഏറ്റവുംകൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഫ്രാന്‍സ് ആണ്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍