എട്ട് രാജ്യങ്ങള്‍ രൂപ അക്കൗണ്ടുകള്‍ തുടങ്ങി, ആദ്യം തുടങ്ങിയത് ശ്രീലങ്ക

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 മാര്‍ച്ച് 2023 (13:43 IST)
എട്ട് രാജ്യങ്ങള്‍ രൂപ അക്കൗണ്ടുകള്‍ തുടങ്ങി. സാമ്പത്തിക ഇടപാടുകള്‍ക്ക് ശ്രീലങ്ക ഇന്ത്യന്‍ രൂപ ഉപയോഗിച്ചു തുടങ്ങി. എണ്ണ അടക്കമുള്ള നിരവധി വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ വേണ്ട ഡോളര്‍ കൈവശം ഇല്ലാതായതാണ് ശ്രീലങ്കയുടെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഡോളറിനു പകരം ഇന്ത്യന്‍ രൂപ ഉപയോഗിച്ച് അവര്‍ റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി ഇടപാട് ആരംഭിച്ചു. പല രാജ്യങ്ങളും ഡോളറിനു പകരം ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ നിര്‍വ്വഹിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഇതോടെ ഇന്ത്യന്‍ നീക്കങ്ങള്‍ക്കും ഗതിവേഗം കൈവന്നു.
 
റഷ്യ, ശ്രീലങ്ക, മൗറീഷ്യസ്, സിംഗപ്പൂര്‍, മ്യാന്‍മര്‍, ഇസ്രായേല്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ രൂപ അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍ പെടുന്നു. ഇന്ത്യന്‍ രൂപയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതു സംബന്ധിച്ച് ആര്‍ബിഐ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍