കൊല്ലത്ത് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് നാലു വീടുകൾ കത്തി നശിച്ചു

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (08:34 IST)
കൊല്ലം: മുണ്ടക്കൽ അമൃതകുളം കോളനിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാലു വീടുകൾ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ ഒരു വീടിനുള്ളിലുണ്ടായിരുന രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ സമീപത്തെ വീടുകളിലേക്കും തീപടർന്നു പിടിച്ചു.  
 
ഈ സമയത്ത് വീടിനുള്ളി ആളില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഗ്യാസ് പ്രവർത്തിപ്പിക്കാത്ത സമയത്താണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ കോളനിയിലെ കൃഷ്ണൻ, മാടത്തി, സാവിത്രി എന്നിവരുടെ വീടുകൾ പൂർണമായും കത്തി നശിച്ചു. ചെർവാരൻ എന്നയളുടെ വീട് ഭഗികമായി തകർന്നിട്ടുണ്ട്. 
 
ഷോർട്ട് സർക്യൂട്ട് മൂലമാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്നുമായി എട്ട് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാ‍ണ് തീ നിയന്ത്രന വിധേയമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article