രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മാണി തീരുമാനിച്ചത് ജനാധിപത്യവിരുദ്ധം: ജനാധിപത്യ കേരള കോണ്‍ഗ്രസ്

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (17:51 IST)
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് എം നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന നേതൃസമ്മേളനം അവലോകനം ചെയ്തു.
 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വോട്ട് വാങ്ങി എം എല്‍ എമാര്‍ ആയവരാണ് കേരള കോണ്‍ഗ്രസില്‍ നിന്നുള്ളവരും. അവരാണ് ഇപ്പോള്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പറയുന്നത്. 
 
എന്തുകൊണ്ട് വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കുന്നു എന്നതിന്‍റെ കാരണം അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. അത് കേരള കോണ്‍ഗ്രസിന്‍റെ ബാധ്യതയാണ്. അവരുടെ ഈ നിലപാട് ധാര്‍മ്മികതയില്ലാത്തതാണ്. കെ എം മാണി അതേക്കുറിച്ച് നിലപാട് വ്യക്തമാക്കണം - ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
 
മുന്നണിപ്രവേശനത്തിന്‍റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ഇരുമുന്നണികള്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article